വെള്ളിയാഴ്ച ഹാജരാകണം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്

വെള്ളിയാഴ്ച ഹാജരാകണം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നോട്ടീസും നല്‍കി.എന്നാല്‍ അദ്ദേഹം കൊവിഡ് ബാധിതനായി ക്വാറന്റൈനിലായതോടെ നീളുകയായിരുന്നു.

അദ്ദേഹം കൊവിഡ് മുക്തനായതോടെ ഇ.ഡി വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റൈനും ഒരാഴ്ചത്തെ നിരീക്ഷണവും സിഎന്‍ രവീന്ദ്രന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതെന്നാണ് ഇ.ഡിയുടെ വാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദീര്‍ഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂര്‍ണവിശ്വാസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെ. ഫോണ്‍, ടോറസ് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങളും ഇ.ഡി തേടിയേക്കും.

Enforcement Directorate Gave notice to CN raveendran to appear for Interrogation

Related Stories

No stories found.
logo
The Cue
www.thecue.in