നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ : ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ : ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. ഗണേഷിന്റെ പത്തനാപുരത്തെ ഓഫീസില്‍ നിന്നാണ് ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി. പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേര്‍ന്ന് മാപ്പുസാക്ഷി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു. സോളാര്‍ കേസ് പ്രതി സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വാച്ച് വാങ്ങാനാണ് പ്രദീപ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ പോയതെന്നും ആരെയെങ്കിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ അല്ലെന്നുമാണ് പ്രതിഭാഗം വാദം. നടന്‍ ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ കാസര്‍കോട്‌ ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ജനുവരി 24 ല്‍ വിപിന്‍ലാലിനെ തേടി പ്രദീപ് ബേക്കലില്‍ എത്തുകയും ചെയ്തിരുന്നു. ബന്ധുവിന്റെ ജ്വല്ലറിയിലെത്തി അയാള്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായുണ്ട്. ഫോണ്‍വിളിക്ക് പുറമെ കത്തുകളിലൂടെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. സിസിടിവി ദൃശ്യത്തിന് പുറമെ കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും മുന്‍നിര്‍ത്തിയാണ് പ്രദീപാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

Threatening the witness : Ganesh Kumar MLA's Office Secretary Arrested

Related Stories

No stories found.
logo
The Cue
www.thecue.in