വിമര്‍ശനമുണ്ടാകുംവിധം പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി

വിമര്‍ശനമുണ്ടാകുംവിധം പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി

വിമര്‍ശനമുണ്ടാകുംവിധം പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചര്‍ച്ച ചെയ്യും. പാര്‍ട്ടി ചര്‍ച്ച ചെയ്ത് 118 എ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബേബി പറഞ്ഞു. തിടുക്കത്തില്‍ പൊലീസ് നിയമഭേദഗതി നടപ്പാക്കാന്‍ ശ്രമിച്ചതില്‍ സിപിഎമ്മിനുള്ളിലെ ഭിന്നത വ്യക്തമാക്കുന്നതാണ് എംഎ ബേബിയുടെ പരാമര്‍ശം.

ശക്തമായ ജനരോഷമുയരുകയും സിപിഎം കേന്ദ്രകമ്മിറ്റി തിരുത്തല്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനിടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഗവര്‍ണറോട് ഇക്കാര്യം ആവശ്യപ്പെടും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചാലും പുതിയ നിയമപ്രകാരം നടപടികളെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിലും അറിയിച്ചിട്ടുണ്ട്. പൊലീസ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in