'ഫിറോസിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം' ; പൊലീസ് ആക്ട് ഭേദഗതി പ്രകാരം സംസ്ഥാനത്തെ ആദ്യ പരാതി

'ഫിറോസിനെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം' ; പൊലീസ് ആക്ട് ഭേദഗതി പ്രകാരം സംസ്ഥാനത്തെ ആദ്യ പരാതി

പൊലീസ് ആക്ട് നിയമ ഭേദഗതി സംസ്ഥാനത്ത് കടുത്ത വിവാദത്തിന് വഴിതുറന്നിരിക്കെ ഈ നിയമം മുന്‍നിര്‍ത്തിയുള്ള ആദ്യ പരാതി സമര്‍പ്പിക്കപ്പെട്ടു. തൃശൂര്‍ വലപ്പാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി ലഭിച്ചത്. സിപിഎം പ്രവര്‍ത്തകനെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി പിഎ ഫഹദ് റഹ്മാനാണ് പൊലീസിനെ സമീപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ അപമാനിച്ച സിപിഎം പ്രവര്‍ത്തകന്‍ എ.കെ തിലകനെതിരെയാണ് കേരള പൊലീസ് ആക്ട് 118 എ അനുസരിച്ച് നടപടിയാവശ്യപ്പെടുന്നത്.

കമറുച്ചയ്ക്കും ഇബ്രാഹിംകുഞ്ഞിനും ഒരേ സെല്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡ് പി.കെ ഫിറോസ് പിടിച്ചുനില്‍ക്കുന്ന ചിത്രം വ്യാജമായി നിര്‍മ്മിച്ച് തിലകന്‍ പോസ്റ്റ് ഇട്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പരാതിയില്‍ കേസെടുത്തിട്ടില്ലെന്ന് വലപ്പാട് പൊലീസ് അറിയിച്ചു. അതേസമയം തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നു കാണിച്ച് നല്‍കിയ പരാതി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പി.കെ ഫിറോസ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. യുഡിഎഫിന്റെ ഭാഗമായി നിയമത്തെ എതിര്‍ക്കുന്ന മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവാണ് പരാതിക്കാരനെന്ന വൈരുധ്യം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

അതേസമയം ആദ്യ പരാതി തന്നെ നിയമം നടപ്പാക്കിയ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തകനെതിരെയാണെന്നതാണ് മറുഭാഗം. പൊലീസ് നിയമഭേദഗതിക്കെതിരെ ശക്തമായ ജനരോഷമുയരുന്നതിനിടെയാണ് വലപ്പാട് നിന്ന് ഇത്തരത്തില്‍ ഒരു പരാതി ഉയര്‍ന്നിരിക്കുന്നത്.

The First Complaint in the Basis of 118 A is Given at Valappad Police Station

Related Stories

No stories found.
logo
The Cue
www.thecue.in