പൊലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കില്ല; സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ

പൊലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കില്ല; സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ

വന്‍ രോഷമുയര്‍ന്നതോടെ പൊലീസ് നിയമ ഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണ. കൂടുതല്‍ ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം മാത്രം അന്തിമ തീരുമാനം എടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നിയമത്തില്‍ തിരുത്തല്‍ വരുത്തി വീണ്ടും ഗവര്‍ണറുടെ അംഗീകാരം തേടുകയെന്നത് എളുപ്പമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമം തല്‍ക്കാലം നടപ്പാക്കേണ്ടെന്ന ധാരണയിലെത്തുകയായിരുന്നു.

പൊലീസ് നിയമഭേദഗതി പുന പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു. എതിര്‍പ്പുകളും ആശങ്കകളും ഉള്‍ക്കൊള്ളുവെന്നും ഇക്കാര്യത്തില്‍ സിപിഎം നിലപാട് നേരത്തേ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഹനിക്കുന്നതാണ് പൊലീസ് നിയമ ഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി പൊതുസമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ സര്‍ക്കാരും സിപിഎമ്മും നിര്‍ബന്ധിതമായത്.

സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം തടയാനെന്ന് പറഞ്ഞുകൊണ്ടുവന്ന നിയമത്തിന്റെ പരിധിയില്‍ എല്ലാ മാധ്യമങ്ങളും വരുമെന്ന് ഉത്തരവില്‍ നിന്ന് വ്യക്തമായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ തടയാനെന്ന് വിശദീകരിച്ച് അവതരിപ്പിക്കുന്ന നിയമം പക്ഷേ കുറ്റകൃത്യങ്ങളെ വ്യക്തമായ നിര്‍വചിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സിലൂടെ തിടുക്കത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ നിയമം അവതരിപ്പിക്കുന്നത് വിമര്‍ശനങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്നും വാദമുയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

Strong Dissents : Govt Back Out From Implementing 118 A Act

Related Stories

No stories found.
logo
The Cue
www.thecue.in