ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ് : ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സി

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ് : ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സി

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കേരള ആസ്ഥാനത്തും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ ആദായനികുതി വിഭാഗം ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 60 ഇടങ്ങളില്‍ നിന്നായാണ് ഇത്രയും തുക കണ്ടെടുത്തത്. വന്‍ തുകയുടെ നിരോധിത നോട്ടുകള്‍ അടക്കമാണിത്. വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.

ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നെല്ലാമായാണ് ഇത്രയും പണം അന്വേഷണസംഘം പിടിച്ചെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്ന് സമാഹരിച്ച പണം വകമാറ്റി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നതിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിനായി സഭാദ്ധ്യക്ഷന്‍ കെപി യോഹന്നാനോട് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ ആദായനികുതി ആസ്ഥാനത്തെത്തണമെന്ന് അന്വേഷണസംഘം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ വിദേശത്തായതിനാല്‍ എത്താന്‍ സാധ്യതയില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന മറുപടി. കെപി യോഹന്നാന്‍ അമേരിക്കയിലാണുള്ളത്. ലോക്ഡൗണിന് മുന്‍പ് പോയതാണെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്ന് അറിയില്ലെന്നുമാണ് അടുപ്പമുള്ളവര്‍ വിശദീകരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in