'പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി', ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്ന വീഡിയോ പങ്കുവെച്ച് സഹോദരി യമുന ജോസഫ്

'പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി', ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്ന വീഡിയോ പങ്കുവെച്ച് സഹോദരി യമുന ജോസഫ്

കഴിഞ്ഞ ദിവസം നിര്യാതനായ ജോ ജോസഫിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് സഹോദരി യമുന ജോസഫ്. വെള്ളിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചത്.

ജോ ജോസഫ് കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് അന്താക്ഷരി കളിക്കുന്ന വീഡിയോയാണ് സഹോദരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'ഞങ്ങളുടെ ജോക്കുട്ടനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്കായി ജോക്കുട്ടന്‍ അന്താക്ഷരി കളിക്കുന്നതില്‍ നിന്ന് ചില നിമിഷങ്ങള്‍',വീഡിയോ പങ്കുവെച്ച് യമുന കുറിച്ചു. ഏതോ ഒരു സ്വപ്നം എന്ന ചിത്രത്തിലെ പൂമാനം പൂത്തുലഞ്ഞു എന്ന ഗാനമാണ് ജോ ജോസഫ് വീഡിയോയില്‍ പാടുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞങ്ങളുടെ ജോക്കുട്ടനു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. For all of you, a glimpse of our Joekkuttan playing antakshari

Posted by Yamuna Joseph on Saturday, November 21, 2020

ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. 34 വയസായിരുന്നു.

Related Stories

The Cue
www.thecue.in