സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്ന സംഭവം െ്രെകംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്.

ശബ്ദരേഖ പുറത്തുവന്ന സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജൻസിയുടെ വാഗ്‌ദാനമെന്ന് സ്വപ്‍ന സുരേഷ്,ശബ്ദ രേഖ പുറത്ത്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന് മറുപടി നല്‍കാന്‍ അന്വേഷണം നടത്തണമെന്നാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ ആവശ്യം. ശബ്ദം തന്റെതാണെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. ശബ്ദം പുറത്തായത് ജയിലില്‍ നിന്നല്ലെന്നാണ് ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ജയിലില്‍ നിന്നാണെന്ന സംശയത്തിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ജയില്‍വകുപ്പിന് കത്ത് നല്‍കിയത്.

ജയില്‍ ഡി.ഐ.ജി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. കേസ് അന്വേഷിക്കാനാവില്ലെന്നും നിയമലംഘനമില്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ച നിയമോപദേശം. ശബ്ദരേഖ വ്യാജമാണെന്ന് സ്വപ്‌ന പറയാത്തിടത്തോളം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാവില്ലെന്നായിരുന്നു പൊലീസ് നേരത്തെ അറിയിച്ചിരുന്നത്.

crime branch will investigate swapna suresh audio clip

Related Stories

The Cue
www.thecue.in