സ്വപ്‌നയുടെ ഓഡിയോ മുഖ്യമന്ത്രി ആസൂത്രണം ചെയ്ത് പുറത്തുവിട്ടതാണോയെന്ന് സംശയം; അന്വേഷിക്കണമെന്ന് വി മുരളീധരന്‍

സ്വപ്‌നയുടെ ഓഡിയോ മുഖ്യമന്ത്രി ആസൂത്രണം ചെയ്ത് പുറത്തുവിട്ടതാണോയെന്ന് സംശയം; അന്വേഷിക്കണമെന്ന് വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഓഡിയോ പുറത്ത് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണോയെന്ന് അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ തിരക്കഥയുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയിക്കുന്നുവെന്നും വി.മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ ജയിലിലാണ്. മറ്റൊരാളെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നാലോയെന്ന് കരുതി മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ്. അതിന് വേണ്ടിയുള്ള നാടകമാണ് ശബ്ദരേഖയെന്നും വി.മുരളീധരന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനാണ് അന്വേഷണം നടത്തുന്നത്. അത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടുള്ളതല്ല. തെളിവുകള്‍ കിട്ടി അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in