ആന്തൂരില്‍ ആറിടത്ത് ഇടതിന് എതിരില്ല; മലപ്പട്ടത്തിന് അഞ്ച് വാര്‍ഡിലും വിജയം

ആന്തൂരില്‍ ആറിടത്ത് ഇടതിന് എതിരില്ല; മലപ്പട്ടത്തിന് അഞ്ച് വാര്‍ഡിലും വിജയം

പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് എതിരാളികളില്ല. മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡും ഇടതുപക്ഷം നേടി.

ആന്തൂര്‍ നഗരസഭയിലെ രണ്ട്, മൂന്ന്, 10, 11,16,24 വാര്‍ഡുകളാണ് ഇടതുപക്ഷം നേടിയത്. മലപ്പട്ടം പഞ്ചായത്തിലെ മൂന്ന്,അഞ്ച്,എട്ട്,ഒമ്പത്. പതിനൊന്ന് വാര്‍ഡുകളിലാണ് എതിര്‍സ്ഥാനാര്‍ത്ഥികളില്ലാത്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2015ല്‍ ആന്തൂര്‍ നഗരസഭയില്‍ 14 സീറ്റില്‍ എല്‍.ഡി.എഫിന് എതിരാളികളുണ്ടായിരുന്നില്ല. പ്രതിപക്ഷമില്ലാത്ത നഗരസഭയായിരുന്നു ആന്തൂര്‍. 2005ല്‍ മലപ്പട്ടം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എതിരാളികളില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Stories

The Cue
www.thecue.in