ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ടാങ്കര്‍ ഇടിച്ചു കയറി, രക്ഷിച്ചത് മുരുകനെന്ന് നടി

ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ടാങ്കര്‍ ഇടിച്ചു കയറി, രക്ഷിച്ചത് മുരുകനെന്ന് നടി

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടിലെ മേല്‍മറവത്തൂരില്‍ വെച്ചായിരുന്നു അപകടം. നടിയുള്‍പ്പടെ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ടാങ്കര്‍ കാറില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.

ഗൂഡല്ലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും നടി പറഞ്ഞു.

വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ താന്‍ ഗൂഡല്ലൂരിലെത്തുമെന്നും, അപകടത്തില്‍ നിന്ന് തങ്ങളെ രക്ഷിച്ചത് വേല്‍മുരുകനാണെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in