'റിപ്പോര്‍ട്ട് അന്തിമമാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രശ്‌നം'; തോമസ് ഐസക്

'റിപ്പോര്‍ട്ട് അന്തിമമാണോ എന്നതല്ല, അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രശ്‌നം'; തോമസ് ഐസക്

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല അത് കേരളത്തിന്റെ വികസനത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിനെയും, സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും അട്ടിമറിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട് എന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

സി.എ.ജിയുടെ വാദമുഖങ്ങള്‍ എന്തൊക്കെയാണ്, അതിലെ നിഗമനങ്ങളാണ് പ്രശ്‌നം. റിപ്പോര്‍ട്ടിന്മേല്‍ സി.എ.ജി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതുകൊണ്ട് കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും തോമസ് ഐസക് ചോദിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗൂഢാലോചനയാണ് കേരളത്തിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കണ്ട കരട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായപയേ പാടില്ലെന്ന് സമര്‍ഥിച്ച പേജ് കരടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ത്തതാണ്. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ് ഇത്. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നില്‍ക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in