വിദേശഫണ്ട് വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ്;കെ.പി.യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

വിദേശഫണ്ട് വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ്;കെ.പി.യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി.യോഹന്നാനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദേശത്ത് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തും നിന്നും ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് ആദാനനികുതി വകുപ്പ് പറയുന്നത്.

ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയിരുന്നു. കെ.പി.യോഹന്നാന്റെ വീട്ടിലും റെയ്ഡുണ്ടായിരുന്നു. തിരുവല്ലയിലെ സ്ഥാപനത്തിലെ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ബിലിവേഴ്‌സ് ചര്‍ച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ ഇടപാട് നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റിയല്‍ എസ്റ്റേറ്റ്, ആശുപത്രി നടത്തിപ്പ് എന്നിവയിലാണ് വിദേശത്ത് നിന്നും ലഭിച്ച തുക മുടക്കിയിരിക്കുന്നത്. ഇത് കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. വിദേശ സഹായം സംബന്ധിച്ച് ബിലിവേഴ്‌സ് ചര്‍ച്ച് നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യമുണ്ട്. കെ.പി.യോഹന്നാനെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

income tax notice to kp yohannan

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in