ശിവശങ്കറിന് ജാമ്യമില്ല, അപേക്ഷ തള്ളി

ശിവശങ്കറിന് ജാമ്യമില്ല, അപേക്ഷ തള്ളി

എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എം. ശിവശങ്കര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഒരുദിവസം മുഴുവന്‍ നീണ്ടു നിന്ന വാദപ്രതിവാദം ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്.

ശിവശങ്കറിന് ജാമ്യം നല്‍കരുതെന്ന ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ശിവശങ്കരിനെതിരായ തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.

The Cue
www.thecue.in