'പുലയസ്ത്രീയായി ജനിച്ചതുകൊണ്ട് സി.പി.എം ജീവിക്കാന്‍ സമ്മതിക്കുന്നില്ല', ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ചിത്രലേഖ

'പുലയസ്ത്രീയായി ജനിച്ചതുകൊണ്ട് സി.പി.എം ജീവിക്കാന്‍ സമ്മതിക്കുന്നില്ല', ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് ചിത്രലേഖ

പുലയ സ്ത്രീയായി ജനിച്ചതുകൊണ്ട് സി.പി.എം തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശിനിയായ ചിത്രലേഖ. പാര്‍ട്ടി ആക്രമണങ്ങള്‍ തുടരുകയാണെന്നും ഇതിനാല്‍ താന്‍ ഇസാലം മതം സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചിത്രലേഖ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും, ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ അക്രമങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു.

ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സി.പി.എം.ന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ സി.പി.എം.ന് മുന്നില്‍ ഇനിയും സ്വയ്‌ര്യമായി, ഇരുട്ടിന്റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എം.നെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചന ത്തിനെ ചോദ്യം ചെയ്തത് കൊണ്ടും ...

Posted by Chithra Lekha on Sunday, November 15, 2020

Related Stories

The Cue
www.thecue.in