ബിനീഷിനെ കസ്റ്റഡിയില്‍ എടുത്ത് എന്‍സിബി, കേസെടുക്കാന്‍ സാധ്യത

ബിനീഷിനെ കസ്റ്റഡിയില്‍ എടുത്ത് എന്‍സിബി, കേസെടുക്കാന്‍ സാധ്യത

ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപക്ഷ നല്‍കിയാണ് നിര്‍ണായക നീക്കം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലായിരുന്നു ബിനീഷ്. ഈ മാസം 25 വരെയാണ് റിമാന്‍ഡ് കാലാവധി.

എന്‍സിബി കൂടി കേസെടുത്താല്‍ ബിനീഷിന് ജാമ്യം എളുപ്പമാകില്ല. ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദ് ലഹരിക്കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. അനൂപ് , റിജേഷ് രവീന്ദ്രന്‍, സീരിയല്‍ നടി അനിഖ,നടി സഞ്ജന ഗല്‍റാണി തുടങ്ങിയവര്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്.

അനൂപിന് ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് ആണെന്ന് കണ്ടെത്തിയിരുന്നു ലഹരി ഇടപാടിനായി അനൂപ് ഹോട്ടല്‍ ഉപയോഗപ്പെടുത്തിയെന്നും എന്‍സിബി കണ്ടെത്തിയിരുന്നു. താന്‍ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കുകയും ചെയ്തു. പിന്നാലെ സാമ്പത്തിക ക്രമക്കേടുകളില്‍ ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Bineesh Kodiyeri Under NCB Custody Over Bangalore Drug Case

Related Stories

The Cue
www.thecue.in