'രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇര'; നേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം. ശിവശങ്കര്‍

'രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇര'; നേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എം. ശിവശങ്കര്‍

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം. ശിവശങ്കര്‍. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എം.ശിവശങ്കര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനാണ് തന്റെ മേല്‍ സമ്മര്‍ദ്ദമുള്ളത്. ഈ കേസുകളുമായി തനിക്ക് ബന്ധമില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചിട്ടില്ലെന്നും എം. ശിവശങ്കര്‍ വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌നയും ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപവും എം.ശിവശങ്കര്‍ രേഖാമൂലം കോടതിയില്‍ നല്‍കിയിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നും എം.ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വേണുഗോപാലും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ ചില ഭാഗങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

m sivasankar against enforcement directorate

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in