'ഞാന്‍ ജയിച്ചു' ; പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്

'ഞാന്‍ ജയിച്ചു' ; പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്

താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ സോഷ്യല്‍മീഡിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

I WON THE ELECTION!

Posted by Donald J. Trump on Sunday, November 15, 2020

ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 'വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു' ഇങ്ങനെയായിരുന്നു ട്വീറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. 'നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. എന്നാല്‍ ഭരണം മാറുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല' എന്നായിരുന്നു പരാമര്‍ശം. കേവലഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്ന് ജോ ബൈഡന്‍ നേരത്തേ വിജയിച്ചിരുന്നു.

I won The Election, New Post From Donald Trump

Related Stories

The Cue
www.thecue.in