ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; വിദേശ നിക്ഷേപ പരിധിയില്‍ പുതിയ ഉത്തരവ്

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; വിദേശ നിക്ഷേപ പരിധിയില്‍ പുതിയ ഉത്തരവ്

ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശ നിക്ഷേപ പരിധിയായ 26 ശതമാനത്തില്‍ കൂടുതല്‍ സ്വീകരിച്ചിട്ടുള്ളവര്‍ കുറയ്ക്കണം. ഇതുസംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.

വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കമ്പനികള്‍ സമര്‍പ്പിക്കണം. ഓഹരികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കണം. 26 ശതമാനത്തില്‍ കുറവ് വിദേശ നിക്ഷേപമുള്ള കമ്പനികളും വിവരങ്ങള്‍ നല്‍കണം. ഡയറക്ടര്‍മാര്‍,ഓഹരി ഉടമകള്‍, പ്രമോട്ടര്‍മാര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിച്ച കമ്പനികള്‍ നിക്ഷേപം കുറയ്ക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബര്‍ 15നുള്ളില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

digital media foreign fund central government sets deadline

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in