ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; ആത്മ പരിശോധന വേണമെന്ന് കപില്‍ സിബല്‍

ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; ആത്മ പരിശോധന വേണമെന്ന് കപില്‍ സിബല്‍

ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്ന വിമര്‍ശനവുമായി കപില്‍ സിബല്‍. ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം. പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികളില്ലാത്തതിനാലാണ് ആശങ്ക പരസ്യമായി ഉന്നയിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. തെറ്റു തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും തിരിച്ചടിയുണ്ടാകും. ബിഹാര്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

നേതൃമാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 22 നേതാക്കള്‍ ഇക്കാര്യം കാണിച്ച് നേതൃത്വത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് കപില്‍ സിബല്‍ പറയുന്നു.നാമനിര്‍ദേശം ചെയ്യുന്ന രീതി മാറ്റണം. തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസുകാരനായി തുടരുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. 2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

Bihar Assembly Election kapil sibal against congress leadership

Related Stories

The Cue
www.thecue.in