'ഉവൈസി ബിജെപിയുടെ കളിപ്പാവ, മറ്റൊരു മുഹമ്മദലി ജിന്ന'; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഉര്‍ദു കവി മുനവര്‍ റാണ

'ഉവൈസി ബിജെപിയുടെ കളിപ്പാവ, മറ്റൊരു മുഹമ്മദലി ജിന്ന'; മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ഉര്‍ദു കവി മുനവര്‍ റാണ

എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ബിജെപിയുടെ കളിപ്പാവയാണെന്ന് ഉര്‍ദു കവി മുനവര്‍ റാണ. ഉവൈസിയെ പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണ്. മറ്റൊരു മുഹമ്മദലി ജിന്നയാണ് ഉവൈസിയെന്നും മുനവര്‍ റാണ പറഞ്ഞു. രാജ്യത്തെ മുസ്ലീങ്ങള്‍ ഉവൈസിയെ പോലുള്ള നേതാക്കളെ തിരിച്ചറിയും.

ഇത്തരത്തിലുള്ള നേതാവിന വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും മുനവര്‍ റാണ കുറ്റപ്പെടുത്തി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റ് നേടിയിരുന്നു. മുസ്ലിങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് എളുപ്പം ജയിക്കാവുന്ന രീതിയില്‍ ഉവൈസിയും പാര്‍ട്ടിയും പ്രവര്‍ത്തിച്ചുവെന്നാണ് റാണയുടെ വിമര്‍ശനം.

ഉവൈസി ബിജെപിയുടെ ബി ടീമാണെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Related Stories

The Cue
www.thecue.in