സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ഇടതുമുന്നണിയിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ല. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി പറയുന്നതല്ലാതെ ഇതുവരെ ഒന്നും വ്യക്തമായി കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന തരത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം.

മുഖ്യമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായോ എന്നത് വേറെ വിഷയമാണെന്നും കാനം പറഞ്ഞു. പ്രതികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ ആരോപിച്ചു.

Kanam Rajendran Criticised Kerala Congress and CPM over Seat Allocation

Related Stories

The Cue
www.thecue.in