'ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭിക്കും'; സെറം സി.ഇ.ഒ

'ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭിക്കും'; സെറം സി.ഇ.ഒ

ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്സ്ഫഡ്-ആസ്ട്രസെനിക കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവാല. കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ആസ്ട്രസെനിക കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്നും വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പൂനെയിലെ സെറം ഇന്ത്യ അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ ആദ്യം ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നു തന്നെ ഇന്ത്യയ്ക്ക് ലഭ്യമാക്കും. ചുരുങ്ങിയത് 10 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുന്നതിന് തങ്ങള്‍ പങ്കാളികളാണൈന്നും ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്നും പൂനവാല പറഞ്ഞു. ആദ്യം ഉത്പാദിക്കുന്നതില്‍ നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസ്ട്രസെനിക്ക വാക്‌സിന്റെ ട്രയല്‍ ഇന്ത്യ കൂടാതെ, യുകെ, ബ്രസീല്‍ , അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും നടക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 4 കോടി വാക്സിന്‍ ഉത്പാദിപ്പിച്ചതായി സിറം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നോവവാക്സിന്റെ കോവിഡ് വാക്സിന്‍ ഉത്പാദനം ഉടന്‍ തുടങ്ങുമെന്നും സെറം അറിയിച്ചു. അഞ്ച് വാക്‌സിന്‍ ഉല്‍പാദകരുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് കരാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in