വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം നല്‍കും

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം നല്‍കും

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്ക് മാറ്റിയിരിക്കുകയാണ്.

കുട്ടിയുടെ പിതൃത്വം തെളിയിക്കാനായി നടത്തിയ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് രഹസ്യരേഖയായി രജിസ്ട്രാറുടെ പക്കല്‍ നല്‍ണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും, ഫലം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡി.എന്‍.എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞതായും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനോയ് വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്നും, തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി പരാതി നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചരണം യുവതിയുടെ കുടുംബം നിഷേധിച്ചു.

Related Stories

The Cue
www.thecue.in