നടിയെ ആക്രമിച്ച കേസ്, 'ഗണേഷ്‌കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു'; സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് ജ്യോതികുമാര്‍ചാമക്കാല

നടിയെ ആക്രമിച്ച കേസ്, 'ഗണേഷ്‌കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു'; സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് ജ്യോതികുമാര്‍ചാമക്കാല

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എ എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ചാമക്കാലയുടെ ആരോപണം.

മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് സ്വകാര്യ ജ്വല്ലറിയില്‍ എത്തി, ഗണേഷ് കുമാര്‍ എന്ന ഇടത് എം.എല്‍.എയുടെ താല്‍പര്യം എന്താണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചാമക്കാല ചോദിക്കുന്നു. സ്ത്രീസുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തം. മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ പ്രദീപ് എത്തുന്ന ദൃശ്യങ്ങള്‍ ആണിത്.

ദൃശ്യങ്ങളില്‍ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട്ടെ സ്വകാര്യ ജ്വല്ലറിയില്‍ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎല്‍എയുടെ താല്‍പര്യം'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ്‌ എന്ന്...

Posted by Jyothikumar Chamakkala on Wednesday, November 11, 2020

Jyothikumar Chamakkala Against KB Ganesh Kumar

Related Stories

The Cue
www.thecue.in