ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒ.ടി.ടിയെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒ.ടി.ടിയെയും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും വാര്‍ത്താനിയന്ത്രണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്രസര്‍ക്കാര്‍. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും ഇനി മുതല്‍ നിയന്ത്രണം ബാധകമായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച പുറത്തിറക്കിയിരുന്നു.

സെപ്റ്റംബറില്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) അവതരിപ്പിച്ച സ്വയം നിയന്ത്രണ മാര്‍ഗരേഖ അംഗീകരിക്കാന്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചോളം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ഐഎഎംഎഐയുടെ നിര്‍ദേശത്തിനൊപ്പം ചേര്‍ന്നിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുപ്രീംകോടതിയില്‍ അടക്കം ഇതുസംബന്ധിച്ച് നിരവധി കേസുകളാണ് വന്നത്. തുടര്‍ന്ന് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇത്തരം വാര്‍ത്ത പോര്‍ട്ടലുകളെ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരായുകയും ചെയ്തു. മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ കീഴില്‍ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോം കണ്ടന്റുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളും നിയന്ത്രിക്കണമെന്ന തീരുമാനം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in