'സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ടീമിനും അറിയാമായിരുന്നു'; ഇ.ഡി റിപ്പോര്‍ട്ട്

'സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ടീമിനും അറിയാമായിരുന്നു'; ഇ.ഡി റിപ്പോര്‍ട്ട്

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്ന വിവരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ടീമിനും അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഗുരുതര ആരോപണമുള്ളത്.

സ്വര്‍ണം കടത്തുന്ന വിവരം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയും ശിവശങ്കറും തമ്മില്‍ നേരത്തെ നടത്തിയിട്ടുള്ള നിര്‍ണായക വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യം ചെയ്യലിലായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിയ വിവരവും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലൈഫ് മിഷന്‍, കെ ഫോണ്‍ ഇടപാടുകളിലെ അഴിമതി സംബന്ധിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും, യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

ഒരു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണം എന്നാവശ്യപ്പെട്ടാണ് ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

E.D Report Against CM's Office

Related Stories

No stories found.
logo
The Cue
www.thecue.in