ജാമ്യാപേക്ഷയുമായി അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍

ജാമ്യാപേക്ഷയുമായി അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയില്‍

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.അര്‍ണബിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസും സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.

അഡ്വക്കേറ്റ് നിര്‍നിമേഷ് ദുബെ വഴിയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ നാലിനാണ് മുംബൈയിലെ വസതിയില്‍ നിന്നും അര്‍ണബ് അറസ്റ്റിലായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അര്‍ണബും കേസിലെ മറ്റ് രണ്ട് പ്രതികളും സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നിരിക്കെ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് കാണിച്ചായിരുന്നു അപേക്ഷ തള്ളിയത്.

Arnab Goswami Moved Supreme Court

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in