തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

തമിഴ്‌നാട്ടില്‍ യുവ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. തമിഴന്‍ ടിവിയുടെ ശ്രീപെരുമ്പത്തൂര്‍ റിപ്പോര്‍ട്ടറും 26 കാരനുമായ ജി മോസസാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ അനധികൃത വില്‍പ്പന ചോദ്യം ചെയ്തതും വാര്‍ത്തകള്‍ നല്‍കിയതുമാണ് കൊലപാതക കാരണം. സോമംഗലത്തിന് സമീപം നല്ലൂരിലാണ് മോസസ് താമസിക്കുന്നത്. രാത്രി പത്തരയോടെ ആരോ വിളിച്ചതനുസരിച്ച് മോസസ് പുറത്തിറങ്ങി. സമീപത്തെ തടാകത്തിനടുത്തേക്ക് പോയ മോസസിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്‍തുടര്‍ന്നെത്തി ആക്രമണം തുടര്‍ന്നു. കരച്ചില്‍ കേട്ട് വീട്ടുകാരും സമീപ വാസികളും എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ പുറമ്പോക്ക് ഭൂമി ചിലര്‍ കയ്യേറി വില്‍പ്പനയ്ക്ക് ശ്രമിച്ചത് മോസസ് അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. ഇവിടുത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതിപ്പെട്ടപ്രകാരം പൊലീസും കയ്യേറ്റത്തിനും നിര്‍മ്മാണത്തിനുമെതിരെ നടപടികളെടുത്തു. മലൈ തമിഴകം പത്രത്തിലെ റിപ്പോര്‍ട്ടറായ അച്ഛന്‍ യേശുദാസും മോസസും ഇതേക്കുറിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്, അട്ടൈ വെങ്കിടേശ്വരന്‍, നവമണി, വിഘ്‌നേഷ്, മനോജ് എന്നിവരാണ് പിടിയിലാത്. 18 നും 26 നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍.

journalist was hacked to death after being called from his home

Related Stories

The Cue
www.thecue.in