അര്‍ണബിന് ജാമ്യമില്ല; ജാമ്യം നല്‍കാനുള്ള അസാധാരണ സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി

അര്‍ണബിന് ജാമ്യമില്ല; ജാമ്യം നല്‍കാനുള്ള അസാധാരണ സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. ഹേബിയസ് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചത്.

അര്‍ണബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് നിയമ വിരുദ്ധമായാണെന്നും കേസില്‍ മജിസ്ട്രേറ്റ് ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും അര്‍ണബിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ ജാമ്യം നല്‍കാനുള്ള അസാധാരണ സാഹചര്യം ഇപ്പോഴില്ല എന്നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിക്കൊണ്ട് പറഞ്ഞത്. ജാമ്യം തേടാന്‍ മറ്റുവഴികള്‍ തേടാമെന്നും, വേണമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ്.എസ് ഷിന്ദേയും എം.എസ്.കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു വിധി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹൈക്കോടതി വിധിക്ക് മുമ്പ് അര്‍ണബ് അലിബാഗ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവില്‍ അര്‍ണബ് ഗോസ്വാമിയുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് അലിബാഗ് പൊലീസ് വസതിയില്‍ നിന്ന് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

Related Stories

The Cue
www.thecue.in