'കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാരുണ്ടാക്കാം', അമേരിക്ക ഇന്ത്യയെങ്കില്‍; പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

'കുറച്ച് ഡെമോക്രാറ്റുകളെ വാങ്ങി ട്രംപിന്റെ സര്‍ക്കാരുണ്ടാക്കാം', അമേരിക്ക ഇന്ത്യയെങ്കില്‍; പരിഹാസവുമായി പ്രശാന്ത് ഭൂഷണ്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്കടുക്കുകയാണ്. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതുവരെ 214 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് 264 ഇലക്ടല്‍ കോളേജ് വോട്ടുകളാണുള്ളത്.

ട്രംപ് പരാജയപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി ട്രോളുകളുണ്ടായിരുന്നു. മോദിയെയും അമിത്ഷായെയും ട്രോളിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രസാന്ത് ഭൂഷണും രംഗത്തെത്തിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍ പങ്കുവെച്ചത്. മോദിയുടെയും അമിത്ഷായുടെയും ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു, 'ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്', അമിത്ഷായെ ചൂണ്ടിയാണ് മോദി ഇക്കാര്യം പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in