'ആറാമനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയം'; വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

'ആറാമനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയം'; വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ മുന്നോട്ടുപോകരുതെന്നും മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാര്‍ നീതി സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വിഎം മാര്‍സന്‍, രക്ഷാധികാരി സിആര്‍ നീലകണ്ഠന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുകയും മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇതുവരെ പിടിയിലാകാത്ത ആറാമന്‍ ഉണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

'ആറാമനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയം'; വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി
വാളയാര്‍ കേസില്‍ പ്രതിയായിരുന്ന പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു

ഇയാളുമായി അടുത്ത ബന്ധം ഉണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാര്‍. അതുകൊണ്ടുതന്നെ വാളയാര്‍ കേസിന്റെ പുനരന്വേഷണ സാധ്യതകള്‍ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി സമരസമിതി വ്യക്തമാക്കുന്നു. കേസ് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണ്. രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിലും പ്രദീപ്കുമാര്‍ പ്രതിയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേസ് സംബന്ധമായി ആര്‍ക്കോ അത്യാവശ്യമായി പണം നല്‍കാന്‍ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പ്രദീപ് കുമാറെന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയുന്നത്. കേസില്‍ ഒരു വര്‍ഷം മുമ്പ് വെറുതേ വിട്ട പ്രതിയാണ് പ്രദീപ് കുമാര്‍. നിലവില്‍ അയാള്‍ക്കെതിരെ ഒരു കേസും നിലവില്‍ ഇല്ല . എന്നാല്‍ ഈ കേസിന്റെ കാര്യം പറഞ്ഞ് ആരെങ്കിലും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതാണോ എന്നന്വേഷക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in