ഇ.ഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍; ഒപ്പം കര്‍ണാടക പൊലീസും സി.ആര്‍.പിഎഫും

ഇ.ഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍; ഒപ്പം കര്‍ണാടക പൊലീസും സി.ആര്‍.പിഎഫും

ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ അന്വേഷണ സംഘമെത്തി. എട്ടംഗ ഇ.ഡി സംഘമാണ് എത്തിയിരിക്കുന്നത്.

ബിനീഷിന്റെ മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധന. കര്‍ണാടക പൊലീസും സി.ആര്‍.പി.ഫും, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിനീഷിന്റെ പേരിലുള്ള 'കോടിയേരി' എന്ന വീട്ടില്‍ കോടിയേരി ബാലകൃഷ്ണനും ഭാര്യയും താമസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവര്‍ എ.കെ.ജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റിലാണ് താമസം. ബിനീഷുമായി ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തുമെന്നും വിവരമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in