'അന്വേഷണപരിധി ലംഘിക്കുന്നു'; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

'അന്വേഷണപരിധി ലംഘിക്കുന്നു'; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ ഏജന്‍സികള്‍ അട്ടിമറിക്കുന്നുവെന്ന് കൊവിഡ് അവലോകന യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ആഗ്രഹിക്കുന്ന വഴിയിലാണ് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നത്. തുടക്കത്തില്‍ അന്വേഷണം നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ സംശയാസ്പദമാണ്. എന്‍ഫോഴ്‌സ്‌മെന്റ് അവരുടെ അന്വേഷണ പരിധി ലംഘിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡിക്ക് അന്വേഷിക്കാം. അതിനപ്പുറം നടത്തുന്ന ഇടപെടലുകള്‍ ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

'അന്വേഷണപരിധി ലംഘിക്കുന്നു'; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
'മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല'; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

സ്വര്‍ണക്കടത്ത് നടന്നപ്പോള്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാര്‍ കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെട്ടു. ന്യായമായ വഴികളിലൂടെ അന്വേഷണം നീങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന തരത്തിലായിരുന്നു പല ഇടപെടലുകളും. അന്വേഷണം സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ രീതിയിലാണ് നീങ്ങുന്നത്. ഏജന്‍സികള്‍ക്ക് പുറത്തുള്ളവര്‍ അന്വേഷണം എങ്ങനെ പോകുന്നു എന്നത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അതനുസരിച്ച് അവര്‍ നീങ്ങുന്നു. മൊഴികളുടെ ചില ഭാഗങ്ങള്‍ ചിലരുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ചോരുന്നു. അന്വേഷണ ഏജന്‍സി സ്വീകരിക്കേണ്ട സാമാന്യരീതിപോലും ഉണ്ടാകുന്നില്ലെന്ന ഗൗരവകരമായ പ്രശ്‌നമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സത്യാവസ്ഥ കണ്ടെത്താനാകണം അന്വേഷണം. അത് മുന്‍വിധികളുടെ അടിസ്ഥാനത്തിലാകരുത്. വ്യക്തി, വിഭാഗം എന്നിവയെ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തെ അന്വേഷണം എന്ന് പറയാനാകില്ല. എന്തൊക്കെ സംഭവിച്ചാലും കെ ഫോണ്‍ പദ്ധതി നടപ്പാക്കും. സംസ്ഥാന സര്‍ക്കാര്‍ ന്യായമായ അന്വേഷണങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ പരിധിവിട്ടാല്‍ എല്ലാം സഹിക്കാനാണ് ഒരുസര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നതെന്ന ധാരണ വേണ്ട. സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള കൈകടത്തലാണ്. ആ പദ്ധതിയെ തകര്‍ക്കാനുള്ള നീക്കമാണ്. അത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ അതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi vijayan lashes Out at Central investigation Agencies

Related Stories

No stories found.
logo
The Cue
www.thecue.in