'മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല'; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

'മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ല'; വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരക്കോടതിക്കെതിരെ സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മകളെ ഉപയോഗിച്ച് ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

'മൊഴി നല്‍കാതിരിക്കാന്‍ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു, എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മഞ്ജു വാര്യര്‍ വിസ്താരവേളയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും വിചാരണക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുകയാണ്.

Actress Attacked Case Governement Against Trial Court

Related Stories

No stories found.
logo
The Cue
www.thecue.in