ലഹരി ഇടപാട് കേസില്‍ ബിനീഷിനെ കുരുക്കാന്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും; മൊഴികള്‍ പരിശോധിച്ചു

ലഹരി ഇടപാട് കേസില്‍ ബിനീഷിനെ കുരുക്കാന്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും; മൊഴികള്‍ പരിശോധിച്ചു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ലഹരി ഇടപാട് കേസില്‍ പ്രതിചേര്‍ക്കാനുള്ള നീക്കവുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ മൊഴികള്‍ പരിശോധിച്ചു.

ശനിയാഴ്ച ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിയ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ബിനീഷും അനൂപ് മുഹമ്മദും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവന്‍ രേഖകളും ശേഖരിച്ചു. നാളെ ഇ.ഡി കസ്റ്റഡി കാലാവധി തീരാനിരിക്കെ ബിനീഷിനെ എന്‍.സി.ബി കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഇ.ഡിയുടെ ചോദ്യം ചെയ്യലിനോട് ബിനീഷ് ശനിയാഴ്ചയും നിസഹകരണം തുടര്‍ന്നു. അനൂപുമായി നടത്തിയ പണമിടപാടിന്റെ ഉറവിടത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നാണ് ബിനീഷ് ഒഴിഞ്ഞുമാറുന്നത്.

ലഹരി ഇടപാട് കേസില്‍ ബിനീഷിനെ കുരുക്കാന്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും; മൊഴികള്‍ പരിശോധിച്ചു
'രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു', കെ.സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി ശോഭ സുരേന്ദ്രന്‍

Related Stories

No stories found.
logo
The Cue
www.thecue.in