'വെബ്‌സീരീസ് രക്ഷിച്ചു'; മുംബൈയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും 75 പേരെ രക്ഷിച്ചത് വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍

'വെബ്‌സീരീസ് രക്ഷിച്ചു'; മുംബൈയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും 75 പേരെ രക്ഷിച്ചത് വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍

മുംബൈ ഡോംബിവ്‌ലിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ 75 പേരുടെ ജീവന്‍ രക്ഷിച്ചത് വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കോപറില്‍ രണ്ട് നില കെട്ടിടത്തിന്റെ പകുതി ഭാഗത്തോളം തകര്‍ന്ന് വീണത്. പൂര്‍ണമായി തകര്‍ന്ന് വീഴും മുമ്പ് താമസക്കാരെല്ലാം പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.

42 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ 18 കുടുംബങ്ങളിലായി 75ഓളം ആളുകളായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെയോളം വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കുനാല്‍ മോഹിത് എന്ന കൗമാരക്കാരനാണ് കെട്ടിടം തകര്‍ന്ന് വീഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കുനാല്‍ എല്ലാവരെയും വിവരം അറിയിക്കുകയും കെട്ടിടത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് കുനാല്‍ പറയുന്നത് ഇങ്ങനെ; 'വീടിനകത്ത് വെബ് സീരീസ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുക്കളയുടെ ഒരു ഭാഗം തകര്‍ന്ന് വീഴുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് തന്നെ വീട്ടിലുള്ള എല്ലാവരെയും വിളിച്ചുണര്‍ത്തി, കെട്ടിടത്തിലുണ്ടായിരുന്നവരെയെല്ലാം വിവരം അറിയിച്ചു, എല്ലാവരും പുറത്തിറങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ കെട്ടിടത്തിന്റെ പകുതി ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പ്പറേഷന് അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന കെട്ടിടമാണ് തകര്‍ന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. കെട്ടിടം ഒഴിയണമെന്ന് കാണിച്ച് നാല് വര്‍ഷം മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും താമസക്കാര്‍ അത് അവഗണിക്കുകയായിരുന്നുവെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'വെബ്‌സീരീസ് രക്ഷിച്ചു'; മുംബൈയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും 75 പേരെ രക്ഷിച്ചത് വെബ്‌സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍
അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്

Related Stories

No stories found.
logo
The Cue
www.thecue.in