'ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സി.പി.എം നേതാക്കളുടെ അറിവോടെ'; കെ.സി.എ ഇടപെടലുകള്‍ ദുരൂഹമെന്നും കെ.സുരേന്ദ്രന്‍

'ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സി.പി.എം നേതാക്കളുടെ അറിവോടെ'; കെ.സി.എ ഇടപെടലുകള്‍ ദുരൂഹമെന്നും കെ.സുരേന്ദ്രന്‍

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകള്‍ സി.പി.എം നേതാക്കളുടെ അറിവോടെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിനീഷിനെ കെ.സി.എയുടെ ഭാഗമാക്കാന്‍ ബിനാമി സംഘങ്ങള്‍ ഇടപെടല്‍ നടത്തിയെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നത്. അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ ബിനീഷ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്നും സുരേന്ദ്രന്‍. ബിനീഷിനെ കെ.സി.എയില്‍ നിന്ന് പുറത്താക്കണമെന്നും, ഹവാല ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്റെ പി.എക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. 'സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പി.എ സി.പി.എമ്മിന്റെ നോമിനിയാണ്. കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയുമെല്ലാം ശുപാര്‍ശ പ്രകാരമാണ് മേഴ്‌സി കുട്ടന്റെ പി.എയെ നിമയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം പി.എ ദുരുപയോഗം ചെയ്തു. വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി ഈ കാര്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

'ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സി.പി.എം നേതാക്കളുടെ അറിവോടെ'; കെ.സി.എ ഇടപെടലുകള്‍ ദുരൂഹമെന്നും കെ.സുരേന്ദ്രന്‍
അറസ്റ്റുകളില്‍ പ്രതിരോധിച്ചും ആക്രമിച്ചും ഭരണപ്രതിപക്ഷങ്ങള്‍ ; അവസാന ഓവറുകളിലെ നെഞ്ചിടിപ്പ്

K Surendran Allegation Against CPIM And Bineesh Kodiyeri

Related Stories

No stories found.
logo
The Cue
www.thecue.in