വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല; നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍

വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല; നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍

ബി.ജെ.പി നേതൃത്വത്തിനെ അതൃപ്തി പരസ്യമാക്കി ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. പാര്‍ട്ടിയിലെ കീഴ് വഴക്കം ലംഘിച്ചുള്ള നടപടിയാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പരാതി കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ല. പൊതുരംഗത്ത് തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. വാളയാര്‍ കേസില്‍ സമരത്തിലുളള മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ശോഭ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. വിട്ടുനില്‍ക്കുന്നതിനാലാണ് ദേശീയ നേതൃത്വം പരിഗണിക്കാതിരുന്നതെന്ന് സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയത്.

Sobha Surendran against BJP Kerala Leadership

Related Stories

No stories found.
logo
The Cue
www.thecue.in