'21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന് പങ്ക്', ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്നും ഇ.ഡി.

'21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന് പങ്ക്', ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചുവെന്നും ഇ.ഡി.

21 തവണ സ്വര്‍ണം കടത്തിയതിലും മുഖ്യമന്തിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് പങ്കുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്‌നയുടെ ആവശ്യപ്രകാരം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറോട് സംസാരിച്ചിരുന്നുവെന്നും ഇ.ഡി. ശിവശങ്കറിന് നല്‍കിയ അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ശിവശങ്കര്‍ സമ്മതിച്ചതായും, സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതിലും ശിവശങ്കറിന് പങ്കുള്ളതായും അറസ്റ്റ് മെമ്മോയില്‍ ഇ.ഡി. പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ബുധനാഴ്ച രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പണമിടപാടില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് വിവരമുണ്ട്. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക. സ്വപ്നയും വേണുഗോപാലും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായിരുന്നു.

M Sivasankar Arrest ED Memo Detials

No stories found.
The Cue
www.thecue.in