പൃഥ്വിരാജിന് കൊവിഡ് മുക്തി, നെഗറ്റീവ് എന്ന രേഖ പുറത്തുവിട്ട് നടന്‍

പൃഥ്വിരാജിന് കൊവിഡ് മുക്തി, നെഗറ്റീവ് എന്ന രേഖ പുറത്തുവിട്ട് നടന്‍

കൊവിഡ് മുക്തനായി നടന്‍ പൃഥ്വിരാജ്. പരിശോധനാഫലം നെഗറ്റീവായെന്ന മെഡിക്കല്‍ രേഖ നടന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലമാണ് നടന്‍ പുറത്തുവിട്ടത്. നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ രോഗാവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും ആശങ്കയറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും നടന്‍ കുറിച്ചു.

പൃഥ്വിരാജിന് കൊവിഡ് മുക്തി, നെഗറ്റീവ് എന്ന രേഖ പുറത്തുവിട്ട് നടന്‍
'എമ്പുരാന്‍, ഇനിയും കാത്തിരിക്കാന്‍ വയ്യ'; മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കൊച്ചിയില്‍ ജന ഗണ മന എന്ന സിനിമയുടെ സെറ്റില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തില്‍ ലക്ഷണങ്ങളില്ലായിരുന്നു. അവസാന സീന്‍ ഷൂട്ട് ചെയ്തശേഷം നടത്തിയ ടെസ്റ്റിലാണ് കൊവിഡ് 19 പോസിറ്റീവാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അടുത്ത് ഇടപഴകിയവരോട് ക്വാറന്റൈനില്‍ പോകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ഭേദമായി ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയും ചെയ്തു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Actor prithviraj Tests Negative for Covid 19

Related Stories

No stories found.
logo
The Cue
www.thecue.in