ഖുശ്ബു അറസ്റ്റില്‍; നടപടി നിരോധനം ലംഘിച്ച് സമരത്തിന് ശ്രമിച്ചതിന്

ഖുശ്ബു അറസ്റ്റില്‍; നടപടി നിരോധനം ലംഘിച്ച് സമരത്തിന് ശ്രമിച്ചതിന്

നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് വി.സി.കെ നേതാവ് തിരുമാവളവന്‍ എം.പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വിവരം നടി ഖുശ്ബു ട്വിറ്ററിലൂടെ അറിയിച്ചു.

പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തിരുമാവളവനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പരാതിയില് തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന്‍ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്. ഇത് സ്ത്രീകളെ അപമാനിക്കലാണെന്നാണ് ബി.ജെ.പിയുടെ വാദം. മനുസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്നും ബി.ജെ.പി വാദിക്കുന്നു. തിരുമാളവനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
The Cue
www.thecue.in