ഒരാളുടെയും സംവരണം ഇല്ലാതാക്കില്ല,മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി

ഒരാളുടെയും സംവരണം ഇല്ലാതാക്കില്ല,മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമേര്‍പ്പെടുത്തുന്നതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിനും അത് നഷ്ടമാകുന്നില്ല. ഒരാളുടെയും സംവരണം സര്‍ക്കാര്‍ ഇല്ലാതാക്കില്ല. മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കാനാണ് ഈ നടപടി. പൊതു മത്സരവിഭാഗത്തില്‍ നിന്നാണ് ഇവര്‍ക്കായി 10 ശതമാനം നീക്കിവെയ്ക്കുന്നത്.

ഒരാളുടെയും സംവരണം ഇല്ലാതാക്കില്ല,മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി
ദാരിദ്ര്യത്തെ നേരിടാനുള്ള ഒരുപാധിയല്ല സംവരണം

അതുമൂലം മറ്റ് വിഭാഗങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നില്ല. ഇക്കാര്യം ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ 579 ആമത് നിര്‍ദേശമായിരുന്നു. നിലവിലെ സംവരണം അതേപോലെ നിലനിര്‍ത്തിക്കൊണ്ട് പാവപ്പെട്ടവര്‍ക്ക് കൂടി സംവരണം നല്‍കണമെന്ന ആശയമാണ് മുന്‍പേ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി വേണമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാര്‍ലമെന്റ് ഈ ഭേദഗതി പാസാക്കിയശേഷമാണ് സംസ്ഥാനം നടപ്പാക്കുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡില്‍ നേരത്തേ നടപ്പാക്കിയത് അവിടുത്തെ നിയമനങ്ങളില്‍ ഭരണഘടനാ ഭേദഗതിയുടെ ആവശ്യകത ഇല്ലാതിരുന്നതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in