ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളുടെ ചില ഭാഗങ്ങള്‍ പുറത്ത്. സംയുക്ത ലോക്കര്‍ സംബന്ധിച്ച് ആശയവിനിമയം നടത്തുന്ന ഭാഗം മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്. ജൂണ്‍ 11 ന് സ്വപ്‌ന അറസ്റ്റിലായതിന് പത്തുദിവസങ്ങള്‍ക്ക് ശേഷമുള്ള ചാറ്റില്‍, സ്വപ്‌ന സുരേഷും വേണുഗോപാലും ചേര്‍ന്നെടുത്ത ലോക്കര്‍ സംബന്ധിച്ചാണ് ആശയവിനിമയം. സ്വപ്‌നയുടെയും വേണുഗോപാലിന്റെയും സംയുക്ത ലോക്കര്‍ സംബന്ധിച്ച് ആ സമയത്ത് മാധ്യമ വാര്‍ത്തകളുണ്ടായത് ആശയ വിനിമയത്തില്‍ കടന്നുവരുന്നു.

ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
തോക്കുള്‍പ്പെടെ ആയുധപ്രദര്‍ശനവുമായി ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, കലാപാഹ്വാനത്തില്‍ പൊലീസ് നടപടി വേണമെന്നാവശ്യം

ലോക്കറിനെക്കുറിച്ചാണ് കസ്റ്റംസ് തന്നോട് ചോദിച്ചതെന്ന് വേണുഗോപാല്‍ ശിവശങ്കറിനോട് പറയുന്നു.താന്‍ നിര്‍ദേശിച്ചാണ് ലോക്കര്‍ തുറന്നതെന്ന് വേണുഗോപാല്‍ പറഞ്ഞെന്ന മാധ്യമവാര്‍ത്തകളെക്കുറിച്ച് ശിവശങ്കര്‍ ആരായുന്നുമുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നോയെന്നും ചോദിക്കുന്നു. മാധ്യമങ്ങള്‍ തന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ വീട് അടച്ചെന്നും പുറത്തിറങ്ങിയില്ലെന്നും കോളുകള്‍ എടുത്തില്ലെന്നും വേണുഗോപാല്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അങ്ങനെയെങ്കില്‍ ആവശ്യമെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാറി നിന്നോളൂവെന്ന് ശിവശങ്കര്‍ ഉപദേശിക്കുന്നു. നാഗര്‍കോവില്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴാണ് അവസാനമായി ലോക്കര്‍ തുറന്നതെന്നള്‍പ്പെടെ ശിവശങ്കര്‍ ചോദിക്കുന്നുമുണ്ട്. ഈ ഭാഗം അടക്കമുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ നിരത്തിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in