'സി.ബി.ഐയെ എതിര്‍ക്കുന്നത് തീവെട്ടിക്കൊള്ള പുറത്താകുമെന്ന ഭയം മൂലം'; സര്‍ക്കാരിനെതിരെ വി.മുരളീധരന്‍

'സി.ബി.ഐയെ എതിര്‍ക്കുന്നത് തീവെട്ടിക്കൊള്ള പുറത്താകുമെന്ന ഭയം മൂലം'; സര്‍ക്കാരിനെതിരെ വി.മുരളീധരന്‍

സി.ബി.ഐയെ വിലക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിനെതിരെ കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാര്‍ നീക്കത്തിന് കാരണമെന്ന് വി.മുരളീധരന്‍ ആരോപിച്ചു. ലൈഫ് മിഷനില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതാണ് സി.ബി.ഐയെ എതിര്‍ക്കാനുളള പ്രേരണയെന്നും മുരളീധരന്‍ ആരോപിച്ചു.

'സര്‍ക്കാരിന്റെ വലിയ തീവെട്ടി കൊളളകള്‍ ഒരു സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പുറത്തുവരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് എതിര്‍ക്കുന്നത്. ഷുഹൈബ് വധം സി.ബി.ഐക്ക് വിട്ട കേസിനെ മുപ്പത്തിനാല് ലക്ഷം രൂപ ചെലവിട്ടാണ് സര്‍ക്കാര്‍ എതിര്‍ത്തത്. പെരിയ ഇരട്ടക്കൊലപാതകത്തിലെ സി.ബി.ഐ അന്വേഷണം തടയാന്‍ സുപ്രീംകോടതി വരെ പോയിരിക്കുകയാണ്.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശാരദ ചിട്ടി തട്ടിപ്പും, അമരാവതി ഭൂമിയിടപാടും ഉള്‍പ്പടെയുളള കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സി.പി.എമ്മാണ്. രാഷ്ട്രീയ പ്രേരിതം എന്ന വാദം ഉപയോഗിച്ച് മലയാളികളെ വിഡ്ഢികളാക്കാനാകില്ലെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മനസിലാക്കണമെന്നും വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സി.ബി.ഐയെ എതിര്‍ക്കുന്നത് തീവെട്ടിക്കൊള്ള പുറത്താകുമെന്ന ഭയം മൂലം'; സര്‍ക്കാരിനെതിരെ വി.മുരളീധരന്‍
'സി.ബി.ഐ.യെ വിലക്കണം'; കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പൊതു അനുമതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കണമെന്ന് സി.പി.എം.

Related Stories

No stories found.
logo
The Cue
www.thecue.in