കൊവിഡ് മൂലം മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കും; ഇളവ് അനുവദിച്ച് സര്‍ക്കാര്‍

കൊവിഡ് മൂലം മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കും; ഇളവ് അനുവദിച്ച് സര്‍ക്കാര്‍

കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഇതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

മരിച്ചയാളുടെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരമാണ് നല്‍കുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് മതപരമായ ചടങ്ങുകള്‍ നടത്താം. സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ പാടില്ല. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൃതദേഹത്തില്‍ നിന്നും വളരെ പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൃതദേഹം നേരിട്ട് കാണാനോ, സംസ്‌കാരത്തില്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in