കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു; കെ.എം.ഷാജിയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്

കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു; കെ.എം.ഷാജിയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്

അഴീക്കോട് എം.എല്‍.എ കെ എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കെ.എം.ഷാജിയുടെ വീടും സ്ഥലവും ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നിരുന്നു. 2013-2014 കാലയളവില്‍ കണ്ണൂര്‍ അഴിക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിനായി കെ.എം ഷാജിക്ക് 25 ലക്ഷം രൂപ നല്‍കിയെന്ന അന്വേഷണം. എംഎല്‍എ കോഴ വാങ്ങിയത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന പരാതിയില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in