'കൂലിപ്പണിയെടുത്ത് ഉണ്ടാക്കിയ വീട്'; നമ്മുടെ സര്‍ക്കാര്‍ പോസ്റ്റ് പിന്‍വലിച്ച് വി.കെ. പ്രശാന്ത് എം.എല്‍.എ

'കൂലിപ്പണിയെടുത്ത് ഉണ്ടാക്കിയ വീട്'; നമ്മുടെ സര്‍ക്കാര്‍ പോസ്റ്റ് പിന്‍വലിച്ച് വി.കെ. പ്രശാന്ത് എം.എല്‍.എ

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ചതാണെന്ന സൂചനയോടെ നമ്മുടെ സര്‍ക്കാര്‍ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റ് പിന്‍വലിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത്. ഷീറ്റിട്ട പഴയ വീടും ടെറസിട്ട പുതിയ വീടിന്റെയും ഫോട്ടോകളോടെയായിരുന്നു പോസ്റ്റ്. വീടിന്റെ ഉടമസ്ഥന്‍ പോസ്റ്റിന് താഴെ കമന്റിട്ടതോടെയാണ് വി.കെ. പ്രശാന്ത് എം.എല്‍.എ പോസ്റ്റ് പിന്‍വലിച്ചത്.

ഇത് തന്റെ വീടാണെന്നും കൂലിപ്പണി ചെയ്ത് നിര്‍മ്മിച്ചതാണെന്നുമായിരുന്നു കമന്റ്.സര്‍ക്കാര്‍ തന്ന വീടല്ല. ഒന്നും അറിയാതെ പോസ്റ്റിടരുതെന്നും കമന്റില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം യുവാവ് വീടിന്റെ ഫോട്ടോ ഗ്രൂപ്പിലിട്ടിരുന്നു. ഒരുപാട് നാളത്തെ കഷ്ട്പാടുകള്‍ക്ക് ശേഷം കുറച്ച് സന്തോഷം എന്ന അടിക്കുറുപ്പോടെയായിരുന്നു രണ്ട് വീടുകളുടെയും ഫോട്ടോ പോസ്റ്റ് ചെയ്തത്.

Related Stories

The Cue
www.thecue.in