കുമ്മനം സംശുദ്ധമായ പൊതുജീവിതത്തിന് ഉടമ; കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.സുരേന്ദ്രന്‍

കുമ്മനം സംശുദ്ധമായ പൊതുജീവിതത്തിന് ഉടമ; കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ.സുരേന്ദ്രന്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയാക്കി കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയാണ് കുമ്മനം രാജശേഖരന്‍. അദ്ദേഹത്തെ വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ നടക്കില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ നാണം കെട്ട് നില്‍ക്കുന്ന സര്‍ക്കാര്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് ആരോപണം കുമ്മനത്തിന് മേല്‍ കെട്ടിച്ചമയ്ക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പ്രതിയാക്കിയതെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ആറന്‍മുള സ്വദേശി ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ഒമ്പത്് പേര്‍ക്കെതിരെ കേസെടുത്തത്. കമ്പനി തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി. കുമ്മനം രാജശേഖരന്റെ പി.എ ആയിരുന്ന പ്രവീണാണ് കേസിലെ ഒന്നാം പ്രതി. നാലാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാറും പ്രതിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in