കോഴക്കേസ്: കെ.എം. ഷാജിയുടെ വീടും സ്ഥലവും അളന്നു; മാനേജ്‌മെന്റിന്റെ മൊഴിയെടുക്കുന്നു

കോഴക്കേസ്: കെ.എം. ഷാജിയുടെ വീടും സ്ഥലവും അളന്നു; മാനേജ്‌മെന്റിന്റെ മൊഴിയെടുക്കുന്നു

അഴിക്കോട് എം.എല്‍.എ കെ.എം. ഷാജിയുടെ വീട്ടില്‍ പരിശോധന. അഴിക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കെ.എം. ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വീടും സ്ഥലവും അളന്നത്.

കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മൊഴിയെടുത്തു. സ്‌കൂള്‍ മാനേജരായിരുന്ന പത്മനാഭന്‍, മാനേജ്‌മെന്റ് പ്രതിനിധി റഫീഖ് എന്നിവരുടെ മൊഴിയാണ് എടുത്തത്.പി.ടി.എ. ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2014ല്‍ പ്ലസ് അനുവദിക്കുന്നതിനായി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും കെ.എം. ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ് പരാതി നല്‍കിയത്. മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി എന്നിവരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in